സഹപാഠികൾക്ക് ഒപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

രാജപുരം: സഹപാഠികൾക്ക് ഒപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. രാജപുരം ടെൻത് പയസ് കോളേജിലെ മൂന്നാം വർഷ ബി എസ് സി ലൈഫ് സയൻസ് വിദ്യാർത്ഥി കാരാക്കോട് തോണിക്കല്ലിലെ
വി എം
അശ്വിൻ രാജ് (19) ആണ് ഇന്ന് വൈകിട്ട് കുടുംബൂർ പുഴയിൽ മുങ്ങി മരിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
കുളികഴിഞ്ഞ് കരക്ക് കയറിയെങ്കിലും അപ്പോഴാണ് ഇവർ കൊണ്ടുവന്ന ബക്കറ്റ് ഒഴുക്കി പോകുന്നത് കണ്ടത്.. ഇതെടുക്കാൻ വേണ്ടി വീണ്ടും അശ്വിൻ പുഴയിൽ ഇറങ്ങിയതായിരുന്നു ഇതിനിടെയാണ് അപകടം. സഹപാഠികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല നാട്ടുകാർ എത്തിയാണ് അശ്വിനെ കരയിൽ എത്തിച്ചത്. ഉടനെ തന്നെ പൂടുംങ്കല്ല് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയിരുന്നില്ല.
തോണിങ്കലിലെ രവീന്ദ്രന്റെയും ഗിരിജയുടെയും മകനാണ്. സഹോദരങ്ങൾ: അശ്വതി, ഐശ്വര്യ.

Leave a Reply

Your email address will not be published. Required fields are marked *