അക്ഷരോന്നതി-പുസ്തകവിതരണം നടത്തി

കോളിച്ചാൽ : തദ്ദേശസ്വയംഭരണ വകുപ്പ് അക്ഷരോന്നതി പുസ്തക ശേഖരണ ക്യാമ്പയിനിലൂടെ ശേഖരിച്ച പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം പനത്തടി പഞ്ചായത്തിലെ തിമ്മൻചാൽ സാമൂഹിക പഠന മുറിയിൽ വെച്ച് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഒക്ലാവ് കൃഷ്ണൻ നിർവഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി ഹരിദാസ് പദ്ധതി വിശദീകരണം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ അജിത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഭവ്യരാജ്, പഞ്ചായത്ത് അംഗം കെ.കെ വേണുഗോപാൽ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്‌ ഇർഷാദ് ഇ തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് മെമ്പർ എൻ വിൻസെന്റ് സ്വാഗതവും ഊരുമുപ്പൻ സി രവി നന്ദിയും പറഞ്ഞു. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ 30,000 രൂപ വിലമതിക്കുന്ന 250 പുസ്തകങ്ങളാണ് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *