ക്ഷീര കർഷകർക്കായി വയനാട്ടിലേക്ക് പഠന യാത്ര സംഘടിപ്പിച്ച് ബളാംതോട് ക്ഷീര സംഘം .

ബളാംതോട്:ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം ക്ഷീര കർഷകർക്കായി വയനാട് ജില്ലയിലെ അമ്പലവയൽ ക്ഷീര സംഘം, അമ്പലവയലിലെ ലേയ്ക്ക് ഡയറി ഫാം , വയനാട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇടയ്ക്കൽ ഗുഹ, പൂപ്പൊലി ഗാർഡൻ, കാരാപ്പുഴ ഡാം, താമരശേരി ചുരം എന്നിവ ഉൾപ്പെടുത്തി പഠന യാത്ര സംഘടിപ്പിച്ചു.
ബളാംതോട് സംഘം പ്രസിഡന്റ് വിജയകുമാരൻ നായർ കെ.എൻ., ബളാംതോട് സംഘം സെക്രട്ടറി പ്രദീപ് കുമാർ സി.എസ്., സംഘം വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണൻ, സംഘം ഡയറക്ടർ ശശിധരൻ നായർ കെ.എസ്. എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *