പനത്തടി: വേനൽക്കാലത്ത് വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന കിളികൾക്കും മറ്റു പക്ഷികൾക്കും ദാഹജലം ലഭ്യമാക്കുന്നതിനായി എം.സി.ആർ.സി പനത്തടി “നമുക്കും തെളിനീർകുടങ്ങൾ ഒരുക്കാം 3.0” ക്യാമ്പയിൻ സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളായി നടപ്പാക്കുന്ന പ്രവർത്തനത്തിന്റെ മൂന്നാം പതിപ്പാണ് ഇത്.
പരിപാടിയുടെ ഉദ്ഘാടനം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥ് നിർവഹിച്ചു. 14-ാം വാർഡ് മെമ്പർ രതീഷ് പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സ്ഥാപന പരിസരത്തും സമീപ പ്രദേശങ്ങളിലുമുള്ള മരങ്ങളിൽ വെള്ളം നിറച്ച പാത്രങ്ങൾ സ്ഥാപിച്ചു.
വേനൽക്കാലത്ത് വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന കിളികൾക്ക് ദാഹജലം ഒരുക്കി എം.സി.ആർ.സി പനത്തടി











Leave a Reply