ബാലതാരമായിരുന്ന ഹരിമുരളിയെ ബന്ധു വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂര്‍: നിരവധി സിനിമളിൽ ബാലതാരമായിരുന്ന ഹരിമുരളിയെ (അപ്പൂസ് -27) മരിച്ച നിലയില്‍ കണ്ടെത്തി.
അന്നൂരിലെ സ്വന്തം വീടിന് സമീപത്തെ ഇളയച്ഛനും സിനിമാതാരവുമായ കെ.യു മനോജിന്‍റെ വീട്ടിലാണ് ഹരിമുരളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശസ്ത നാടക നടന്‍ കെ യു മുരളിയുടെ മകനായ ഹരിമുരളി എറണാകുളത്ത് ഗ്രാഫിക്ക് ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു.ഒരാഴ്ചമുമ്പാണ് അന്നൂരിലെ വീട്ടിലേക്കെത്തിയത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. പഠനത്തിനായി കുറച്ചുനാൾ സിനിമയിൽ നിന്ന് വിട്ടിരുന്നു. പിന്നീട് നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ചെറിയ റോളിലൂടെയാണ് ഹരിമുരളി വീണ്ടും മലയാളി പ്രേഷകർക്ക് മുന്നിലേക്ക് എത്തുന്നത്.രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
മാതാവ് : പ്രസന്ന .
ശ്രീ മുരളി സഹോദരനാണ്.
മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *