ദേശീയപാത തലപ്പാടി-ചെങ്കള ആദ്യ റീച്ച് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

ദേശീയപാത തലപ്പാടി-ചെങ്കള ആദ്യ റീച്ച് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാവിലെ 7 മണിക്ക് എറണാകുളത്ത് വെച്ചായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി തലപ്പാടി -ചെങ്കള ദേശീയപാതയുടെ ഉദ്ഘാടനം നിർവഹിക്കുക. 2,650 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇത് കേരളത്തിലെ ആദ്യത്തെ ആറുവരി ദേശീയപാതയാണ് 39 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റീച്ച് കാസർകോട് നഗരത്തിലൂടെയാണ് കടന്നുപോകുന്നത്.- 1.2 കിലോമീറ്റർ നീളമുള്ള ഒറ്റത്തൂൺ മേൽപ്പാലം, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപ്പാലമാണ് 4 വലിയ പാലങ്ങൾ, 4 ചെറു പാലങ്ങൾ9 അടിപ്പാതകൾ, 3 മേൽ നടപ്പാലങ്ങൾ,81 ബോക്സ് കൽവർട്ടുകൾ
78 കിലോമീറ്റർ ഓവുചാലും സംരക്ഷണ ഭിത്തിയും
24 മണിക്കൂർ നിരീക്ഷണ സംവിധാനവും ഉണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഈ റീച്ചിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 2021 നവംബറിലാണ് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *