പാണത്തൂർ : മതസൗഹാർദ്ദത്തിന് പേരുകേട്ട പാണത്തൂരിൽ കേരള പ്രവാസി സംഘം, പാണത്തൂർ വില്ലേജ് കമ്മിറ്റിയും പഞ്ചായത്ത് കമ്മിറ്റിയും ചേർന്നൊരുക്കിയ സമൂഹ നോമ്പ് തുറയും, കുടുംബസംഗമവും മാതൃകയായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പെട്ട ജാതിമത രാഷ്ട്രീയ ഭേദ മന്യേ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടക്കം ഇഫ്താർ വിരുന്നിന് ഉണ്ടായിരുന്നു.
കേരള പ്രവാസി സംഘം പാണത്തൂർ വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് അനിൽകുമാർ വി. ആർ. ന്റെ അധ്യക്ഷതയിൽ പ്രവാസി സംഘം പാണത്തൂർ വില്ലേജ് സെക്രട്ടറി മുനീർ പി കെ സ്വാഗതം പറഞ്ഞു. നീലേശ്വരം നഗരസഭ ചെയർമാൻ പി. പി മുഹമ്മദ് റാഫി സംഗമം ഉദ്ഘാടനം ചെയ്തു. : കേരള പ്രവാസി സംഘം
കാസർകോട് ജില്ല പ്രസിഡന്റ് ഒ. നാരായണൻ, കേരള പ്രവാസി സംഘം പനത്തടി ഏരിയ സെക്രട്ടറി റോണി ആന്റണി കരിക്കെ പഞ്ചായത്ത് പ്രസിഡണ്ടും കാഞ്ഞിരത്തിങ്കൽ അയ്യപ്പക്ഷേത്രം പ്രസിഡന്റുമായ ബാലചന്ദ്രൻ കാട്ടൂർ, സെൻമേരിസ് ചർച്ച് കോഡിനേറ്റർ ജോണി തോലമ്പുഴ, പാണത്തൂർ ജുമാ മസ്ജിദ് സെക്രട്ടറി നാസർ പി കെ, പനത്തടി പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ ഷിബു പാണത്തൂർ, വിവിധ രാഷ്ട്രീയ നേതാക്കളായ
പി.തമ്പാൻ, എം.ബി ഇബ്രാഹിം, പ്രതാപ ചന്ദ്രൻ, എംഎം തോമസ്, ബിനു വർഗീസ്, പ്രസന്ന പ്രസാദ് , എ ഇ സെബാസ്റ്റ്യൻ, മുഹമ്മദ് കുഞ്ഞി ഏരത്ത് (സീനിയർ സിറ്റിസൺ ഫോറം) സുനിൽ കുമാർ പി എൻ (വ്യാപാരി വ്യവസായി ഏകോപന സമിതി) തുടങ്ങിയവരും വിരുന്നിൽ പങ്കെടുത്തു. പ്രവാസി സംഘം വില്ലേജ് കമ്മിറ്റി അംഗം അസീസ് ചാപ്പക്കൽ നന്ദിയും പറഞ്ഞു.











Leave a Reply