വനിതാ ദിനത്തിൽ പാണത്തൂർ കേളപ്പൻകയം ഉന്നതിയിലെ മുതിർന്ന അംഗം ജാനകി ഭായിയെ ആദരിച്ചു.

പാണത്തൂർ – വനിതാ ദിനത്തിൽ ഉന്നതിയിലെ മുതിർന്ന അംഗം ജാനകി ഭായിക്ക് ആദരമൊരുക്കി ഉന്നതി നിവാസികൾ. പാണത്തൂർ കേളപ്പൻ കയയിലെ ജാനകിയെയാണ് ആദരിച്ചത്. വാർഡ് മെമ്പർ എം ഷിബു പൊന്നാടയണിച്ച് ജാനകി ഭായിയെ ആദരിച്ചു. ഊരിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ച യോഗത്തിൽ വച്ചാണ് ജാനകി ഭായിയെ ആദരിച്ചത്. യോഗത്തിൽ വച്ച് വികസന സമിതി രൂപീകരിച്ചു. രാമചന്ദ്രൻ എ – ചെയർമാൻ, ദാമു എം – കൺവീനർ, സിനു കുര്യൻ – ഖജാൻജി, അരവിന്ദ് കെ.എൻ, പുരുഷോത്തമൻ വൈ, അരുണ കെ.പി, നളിനി പി.ജി, സരിത ദാമു, രതീഷ് കെ എന്നിവരടങ്ങുന്ന ഒമ്പതംഗ കമ്മറ്റി രൂപീകരിച്ചു. സണ്ണി, സുരേഷ്, രാധാകൃഷ്ണൻ, ജയന്തി, ജാനകി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *