കാസർകോട്:
പട്ടികജാതി വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ച പ്രത്യേക ലൊക്കേഷനുകളിൽ അക്ഷയ സംരംഭകരാകാൻ അവസരം.അപേക്ഷ മാർച്ച് 7 നകം സമർപ്പിക്കണം. അജാനൂർ പഞ്ചായത്തിലെ രാവണേശ്വരം ,തൃക്കരിപ്പൂർ പഞ്ചായത്തിലെ മെട്ടമ്മൽ ,വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാൽ കാറടുക്ക പഞ്ചായത്തിലെ ആദൂർ ,ചെങ്കള പഞ്ചായത്തിലെ അര്‍ളഡുക്ക എന്നീ ലൊക്കേഷനുകളിലാണ് പട്ടികജാതി വിഭാഗക്കാർക്ക് നിശ്ചയിച്ചിട്ടുള്ളത്.ആജാനൂർ പഞ്ചായത്തിലെ മാവുങ്കാൽ കോടോം ബേളൂർ പഞ്ചായത്തിലെ ഒടയൻചാൽ എന്നീ രണ്ട് ലൊക്കേഷനുകൾ പട്ടികവർഗ്ഗക്കാർക്കാണ് അനുവദിച്ചിരിക്കുന്നത്. യോഗ്യത പ്ലസ് ടു/ പ്രീഡിഗ്രി കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.അധിക യോഗ്യതകൾക്കും വനിത ,മുറിസൗകര്യം ഉള്ളവർക്കും അധിക മാർക്ക് ലഭിക്കും പ്രായം 18 – 50 അപേക്ഷ ഫീസ് 750 രൂപ .വിവരങ്ങൾക്ക് 0499427170
അക്ഷയ സംരംഭകരാകാൻ അവസരം ; അവസാന തീയതി മാർച്ച് 7











Leave a Reply