പെരുതടി ഗവ: എൽ.പി. സ്കൂൾ പ്ലാറ്റിനം ജൂബിലി വാർഷികാഘോഷവും കലാസന്ധ്യയും നടന്നു

പനത്തടി : പെരുതടി ജി എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലി വാർഷികാഘോഷവും സ്കൂൾ പ്രധാന അധ്യാപകൻ എം കെ രാജനുളള യാത്രയയപ്പും നടന്നു. പനത്തടി പഞ്ചായത്ത് പ്രസിഡൻറ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ബി രതീഷ് അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി സുരേഷ്,ഹൊസ്ദുർഗ് എ ഇ ഒ .കെ സുരേന്ദ്രൻ, സനൽകുമാർ വെള്ളുവ , കെ ശശികുമാർ ,എസ് മധുസൂദനൻ ,പി ബി സുരേഷ്, എസ് സി ചന്ദപ്പൻ ,ടി എസ് വിനോദ് കുമാർ , പി നിർമ്മല , കെ രേവതി, രമ്യ എസ് കെ , നിരഞ്ജന ജി, പ്രധാന അധ്യാപകൻ എം.കെ രാജൻ എന്നിവർ സംസാരിച്ചു.
സ്കൂൾ , അങ്കണവാടി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ കലാസന്ധ്യയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *