പാണത്തൂർ: ബളാംതോട് പുലിക്കടവ് ശ്രീ ശ്രീ ജ്ഞാന മന്ദിർ ട്രൈബൽ സ്കൂളിന്റെ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്കൂൾ വാർഷികാഘോഷവും വിപുലമായ പരിപാടികളോടെ നടന്നു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് കെട്ടിടത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സ്കൂൾ ചെയർമാൻ ശരത് ശങ്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി അനില കുമാരി സ്വാഗതഭാഷണം നടത്തി. ചടങ്ങിന്റെ ഭാഗമായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ സ്കൂൾ അധികൃതർ ആദരിച്ചു. കാരുണ്യ പ്രവർത്തന മേഖലയിലെ സേവനത്തിന് വിദ്യാധരൻ കാട്ടൂർ, നിരവധി കവിതകൾ രചിച്ച യുവ കവയത്രി ശ്രീമതി ശ്രീജ സുരേഷ്, ദേശീയ ജൂനിയർ അത്‌ലറ്റ് മീറ്റിലെ മികച്ച താരം ജിൽഷ ജിനിൽ, എൻജിനീയർ അർജുൻ പി. നായർ, കലാസേവനത്തിന് സഞ്ജയ് മാസ്റ്റർ എന്നിവർക്ക് സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു. കൂടാതെ, ചെന്നൈ മാർഗഴി ഫെസ്റ്റിവലിൽ ഭരതനാട്യം അവതരിപ്പിച്ച് നാട്യ ഇളംകലൈ വള്ളം മണി പുരസ്കാരം നേടിയ ഇതേ സ്കൂളിലെ വിദ്യാർത്ഥിനി കുമാരി രുദ്ര ആർ. നായരെയും ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.












Leave a Reply