അംഗങ്ങളുടെ എതിർപ്പ്. പനത്തടിയിൽ പ്രൊക്യുവർമെന്റ് കമ്മിറ്റിയിൽ നിന്നും സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ്റെ നോമിനി പുറത്ത് .

 

പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം ഇല്ലാതെ എഴുതി ചേർത്ത പ്രൊക്യുവർമെന്റ് കമ്മിറ്റി അസാധുവാക്കി. പകരം പുതിയ അംഗങ്ങളെ കൂടി ചേർത്തു കമ്മറ്റി രൂപീകരിച്ചു. കഴിഞ്ഞദിവസമാണ് പുതിയ കമ്മറ്റിയംഗങ്ങളെ ഭരണസമിതി നോമിനേറ്റ് ചെയ്തത്. പനത്തടി ബാങ്കിൽ നിന്നും റിട്ടയർ ചെയ്ത ദീപു ദാസും ബളാന്തോട് മിൽമ പ്രസിഡന്റ് വിജയകുമാർ നായരുമാണ് പുറമേ നിന്നുള്ള രണ്ട് സാമൂഹ്യ പ്രവർത്തകർ. മുൻപ് ഭരണസമിതി യോഗം ചർച്ച ചെയ്യാതെ ഇടതുസഹയാത്രികനായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ സുഹൃത്തിനെ ഇതേ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിനെതിരെ ഭരണപക്ഷത്തിന്റെയും, ബി.ജെ.പിയുടേയും അംഗങ്ങൾ എതിർത്തിരുന്നു. തുടർന്നാണ് പഴയ ആളുകളിൽ ഒരാളെ മാറ്റി കമ്മറ്റി രൂപീകരിക്കുവാൻ ഭരണസമിതി തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *