കാസർകോട് സർക്കാർ മെഡിക്കൽ കോളേജിൽ കൂടുതൽ തസ്തികകൾ അനുവദിക്കണം – കെജിഒഎ

കാസർകോട്: ഉക്കിനടുക്കയിലെ സർക്കാർ മെഡിക്കൽ കോളേജിൽ കൂടുതൽ തസ്തികകൾ അനുവദിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) വിദ്യാനഗർ ഏരിയാ പതിനെട്ടാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.മെഡിക്കൽ കോളേജ് പൂർണമായി പ്രവർത്തനസജ്ജമാക്കുന്നതിന് നടപടികൾ ത്വരിതപ്പെടുത്തണം. എംബിബിഎസ് കോഴ്സ് ആരംഭിച്ചത് സ്വാഗതാർഹമാണ്.സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നതിന് കൂടുതൽ തസ്തികകൾ അനിവാര്യമാണ്.
വിദ്യാനഗർ സിവിൽ സ്‌റ്റേഷൻ കെട്ടിടത്തിൽ ശൗചാലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജനപക്ഷ സർക്കാറിന് കരുത്തുപകരുക, കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ ഉപേക്ഷിക്കുക മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കുക, ആയുഷ് വകുപ്പിലെ പഞ്ചിംഗ് സംവിധാനം പരിഷ്ക്കരിക്കുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു.
ആരോഗ്യ- വനിതാ,ശിശു വികസന വകുപ്പ്മന്ത്രി വീണാ ജോർജിനുനേരെയുണ്ടായ ആക്രമത്തിൽ സമ്മേളനം പ്രതിഷേധിച്ചു.

വിദ്യാനഗർ സിഡ്കോ ഹാളിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.ടി ഷൺമുഖൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി.സി. ജയരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ജയചന്ദ്രൻ വാർഷിക റിപ്പോർട്ടും എ.ടി. ഷണ്മുഖൻ സംഘടനാ റിപ്പോർട്ടും ട്രഷറർ കെ.വി. മനോജ് കുമാർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു .
സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.ചന്ദ്രൻ,സംസ്ഥാന കമ്മിറ്റിയംഗം ഡി.എൽ. സുമ, കെജിഒഎ ജില്ലാ സെക്രട്ടറി കെ.വി രാഘവൻ ,
ജില്ല പ്രസിഡന്റ് മധു കരിമ്പിൽ,വൈസ് പ്രസിഡന്റ് വൈശാഖ് ബാലൻ ,ജോയിന്റ് സെക്രട്ടറി രമേശൻ കോളിക്കര, വൈസ് പ്രസിഡന്റ് പിവി. ആർജ്ജിത,സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.രാജഗോപാലൻ
ടി വി വിനോദ് കുമാർ.
എം. രാജീവൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :
ജയരാജൻ.പി.സി (പ്രസിഡന്റ്),
മനോജ് കുമാർ.കെ.വി (സെക്രട്ടറി),സജിത്ത് കുമാർ.കെ (ട്രഷറർ).രേഖ ആർ (വനിത കൺവീനർ).

Leave a Reply

Your email address will not be published. Required fields are marked *