ജില്ലയിലെ പൊലീസ് ഇൻസ്പെക്ടർമാരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി.

കാസർകോട്:
ജില്ലയിലെ പൊലീസ്
ഇൻസ്പെക്ടർമാരെ മാറ്റി നിയമിച്ചുകൊണ്ട്
ഉത്തരവിറങ്ങി.ജിജീഷ് ആണ് മഞ്ചേശ്വരത്തെ പുതിയ ഇൻസ്പെക്ടർ.
ഇവിടെ നിന്നു പി അജിത്ത് കുമാറിനെ തളിപ്പറമ്പിലേയ്ക്ക് മാറ്റി നിയമിച്ചു.കുമ്പള തീരദേശ സ്റ്റേഷനിൽ നിന്നു കെ ആർ
അനൂപിനെ ബദിയഡുക്കയിലും കോഴിക്കോട്ട് നിന്ന് ബൈജു കെ ജോസിനെ കുമ്പളയിലേയ്ക്കും മാറ്റി നിയമിച്ചു.ശിവൻ ചോടത്തിനെ ഹൊസ്‌ദുർഗ്ഗിലും എം പി
വിനീഷിനെ വിദ്യാനഗറിലും കെ പി വിനോദിനെ ബേഡകത്തും സി ഷാജുവിനെ അമ്പലത്തറയിലും ഉമേഷിനെ ചിറ്റാരിക്കാലിലും എം വി ഷിജുവിനെ ചന്തേരയിലും എം കെ അനിൽ കുമാറിനെ ബേക്കലിലും കെ സന്തോഷിനെ
രാജപുരത്തും കെ മുരളീധരനെ നീലേശ്വരത്തും നിയമിച്ചു.
എം ഇ രാജഗോപാൽ ആണ് ചീമേനി സ്റ്റേഷനിലെ പുതിയ ഇൻസ്പെക്ടർ.
ആദൂരിൽ നിന്നു എം.വി വിഷ്‌ണു പ്രസാദിനെ കോഴിക്കോട്ടേക്കു മാറ്റി. ആദൂരിൽ പകരം നിയമനം നടത്തിയിട്ടില്ല. രണ്ടാമത്തെ ലിസ്റ്റിൽ നിയമനം നടത്തുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *