പാണത്തൂർ പട്ടുവത്ത് കുടിവെള്ളക്ഷാമം രൂക്ഷം: ദുരിതത്തിലായി അഞ്ചാം വാർഡ് നിവാസികൾ

 

പാണത്തൂർ: പട്ടുവം അഞ്ചാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്ന് നാല് ആഴ്ചകളായി കുടിവെള്ളക്ഷാമം അതിരൂക്ഷമായി തുടരുന്നു. പഞ്ചായത്തിൽ നിന്നുള്ള ജലവിതരണം തടസ്സപ്പെട്ടതോടെ പ്രദേശവാസികൾ കടുത്ത ബുദ്ധിമുട്ടിലാണുള്ളത്.

ഈ പ്രദേശമാണ് നിലവിൽ ഏറ്റവും കൂടുതൽ ജലക്ഷാമം നേരിടുന്നത് . കുടിവെള്ളം ലഭിക്കാത്തതിനെക്കുറിച്ച് അധികൃതരുമായി ബന്ധപ്പെടുമ്പോൾ, പുഴയിൽ വെള്ളം കുറവാണെന്നും മേൽപ്പാലം പണിയുന്നതുമാണ് തടസ്സത്തിന് കാരണമെന്നുമാണ് സ്ഥിരമായി ലഭിക്കുന്ന മറുപടി. ആഴ്ചകളായി തുടരുന്ന ഈ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *