പനത്തടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഫെബ്രുവരി 25-ന്

 

പാണത്തൂർ : 2026-27 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പനത്തടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 25-ന് രാവിലെ 10.30-ന് പനത്തടി പഞ്ചായത്ത് ഹാളിലാണ് സെമിനാർ നടക്കുക . പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു സി സെമിനാർ ഉദ്ഘാടനം ചെയ്യും

കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ നടത്തുന്ന ഈ സെമിനാറിൽ വരും വർഷത്തെ വികസന മുൻഗണനകൾ ചർച്ച ചെയ്യും. റോഡുകൾ, പാർപ്പിടം, സൗരോർജ്ജം, കുടിവെള്ളം, വിദ്യാഭ്യാസം, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ വികസന പദ്ധതികൾക്ക് രൂപം നൽകുകയാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യം. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സെമിനാറിൽ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *