സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമേകി വിവിധ ജില്ലകളിൽ വേനൽ മഴയുടെ വരവറിയിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമേകി വിവിധ ജില്ലകളിൽ വേനൽ മഴയുടെ വരവറിയിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക അലർട്ടുകൾ ഒന്നുമില്ലെങ്കിലും മലയോര മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *