വോട്ടു വണ്ടി തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി

കാസർകോട്: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി, കന്നിട്ടേർമാർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ചുള്ള അവബോധം നൽകുന്നതിനും, വോട്ടവകാശം എൻ്റെ ഉത്തരവാദിത്തം എന്ന ആശയത്തെ മുൻനിർത്തി,പൊതു സമൂഹങ്ങളിലേക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സന്ദേശം നൽകുന്നതിനും ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ സ്വീപ്പ് പ്രചരണ പരിപാടിക്ക് തുടക്കമായി.കുമ്പള മാവിനടുക്ക കൊറഗ ഉന്നതിയിൽ വെച്ച് വോട്ടു വണ്ടി പ്രയാണം ആരംഭിച്ചു.
ചലച്ചിത്ര താരം ഉണ്ണിരാജ് മുഖ്യാതിഥിയായി
ഡപ്യൂട്ടി കളക്ടർ വി.പി.രഘുമണി, SVEEP നോഡൽ ഓഫിസർ രതീഷ് പിലിക്കോട്, കൊറഗ അസി.പ്രൊജക്ട് കോർഡിനേറ്റർ യദു രാജ്, ഡിപിഎം ജിതിൻ, റവന്യു ഉദ്യോഗസ്ഥർ പങ്കെടുത്തു.ഉന്നതിയിലെ നൂറോളം വോട്ടർമാർ പരിപാടിയിൽ പങ്കെടുത്തു.തുടർന്ന് മഞ്ചശ്വരം, വോർക്കാടി, മീഞ്ച,പൈവളിഗെ, എൻമകജെ, ബദിയടുക്ക, മധൂർ തുടങ്ങി പഞ്ചായത്തുകളിലെ കൊറഗ ഉന്നതികളിൽ പര്യടനം നടത്തും

ജില്ലയിലെ കോളേജ് കാമ്പസുകളിലെ കന്നി വോട്ടർമാരെ നേരിട്ടു കാണാനും,വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ വിശദമാക്കാനും വോട്ടു വണ്ടി പ്രയാണം ഫെബ്രുവരി 20 ന് തുടങ്ങും.കാസർകോട് ഗവ.കോളേജിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്യും, ചലച്ചിത്ര താരം ഉണ്ണിരാജ്,നാടൻപാട്ട് കലാകാരൻ റംഷി പട്ടുവം പങ്കെടുക്കും. തുടർന്ന് ഫെബ്രുവരി 26 വരെ ജില്ലയിലെ വിവിധ കോളേജുകളിൽ വോട്ടു വണ്ടി പ്രയാണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *