പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് വെട്ടിക്കുന്നു: മഞ്ചേശ്വരത്ത് ബിജെപി നേതാവിനെതിരെ പരാതിയുമായി എംഎല്‍എ

 

കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ബിജെപി നേതാക്കള്‍ ചില ഉദ്യോഗസ്ഥന്മാരെ കൂട്ടുപിടിച്ച്‌ വ്യാപകമായി വോട്ട് വെട്ടിക്കുന്നതായി പരാതി.

ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് എ.കെ.എം അഷ്‌റഫ് എംഎല്‍എ ആരോപിച്ചു. ഫോം 7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നല്‍കിയ ബിജെപി നേതാവിനെതിരെ ഇആർഒയ്ക്ക് പരാതി നല്‍കി.

ബിജെപി നേതാവ് ഫോം 7 ഉപയോഗിച്ച്‌ പ്രദേശത്തെ ചില വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്യാനുള്ള അപേക്ഷ നല്‍കിയെന്നാണ് ആരോപണം. ഈ നീക്കം ഫലം കാണാതെ വന്നതോടെ ഏഴ് പേരുടെ പേര് നീക്കം ചെയ്യാൻ ഓണ്‍ലൈൻ വഴി അപേക്ഷ നല്‍കുകയായിരുന്നു. പിന്നാലെ ഏഴ് പേർക്കും ഹിയറിങിന് ഹാജരാകാൻ നോട്ടീസ് ലഭിക്കുകയായിരുന്നു. ഇതില്‍ ആറുപേർ സ്ഥിരമായി താമസം മാറിയവരാണെന്നും ഒരാള്‍ക്ക് ഇന്ത്യൻ പൗരനല്ലെന്നും കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം വോട്ട് ചെയ്തവർക്കാണ് ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *