പൊലീസ് സ്റ്റേഷനിൽ പോകാതെ പരാതി നൽകാം; 34 സേവനങ്ങളുമായി ‘പോൽ ആപ്പ്

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ കൂടുതൽ സേവനങ്ങളുമായി കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ്. പൊതുജനങ്ങൾക്ക് പൊലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പരാതി രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെ 34 സേവനങ്ങളാണ് പോൽ ആപ്പിൽ ഉള്ളത്.വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരള പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും, ഇ മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്.
പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *