കാസർകോട്: വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് കാസർകോട് ജില്ലയിൽ പൂർണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
കാഞ്ഞങ്ങാട്,കാസർകോട്, കുമ്പള, , നീലേശ്വരം, മേഖലകളിൽ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടക്കുന്നു. മെഡിക്കൽ സ്റ്റോറുകൾ അപൂർവമായി തുറന്നിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും അപൂർവമായി ഓടുന്നുണ്ട് .എന്നാൽ ലോറികളും ബസ്സുകളും ഓടുന്നില്ല.
മിക്ക ജില്ലകളിലും കെഎസ്‌ആർടിസി സർവീസ് നടത്തുന്നില്ല.
പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു.
ഓട്ടോ ടാക്സി തൊഴിലാഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തതോടെ യാത്രക്കാർ വലഞ്ഞു. റെയില്‍വേ സ്റ്റേഷനുകളിലടക്കം എത്തിയവർ കുടുങ്ങി. പോലീസും മറ്റു സന്നദ്ധ സംഘടനകളും യാത്രക്കാർക്ക് സഹായമായി എത്തിയിട്ടുണ്ട്.
അതേസമയം, ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും നിരത്തിലുണ്ട്. ഫുഡ് ഡെലിവറി ആപ്പുകള്‍ ലൈവ് ആണെങ്കിലും ഭക്ഷണവും മറ്റും നല്‍കാനായി സജീവമായ ഭക്ഷണശാലകളുടെ എണ്ണം കുറവാണ്.
കേരളത്തില്‍ ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിക്കുമ്പോള്‍ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ എല്ലാം സാധാരണ നിലയിലാണ്. നിരത്തില്‍ ഓട്ടോ, ടാക്സി സർവീസുകളും തടസമില്ലാതെ തുടരുന്നു.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകള്‍ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎൻടിയുസി, സിഐടിയു അടക്കം 10 സംഘടനകള്‍ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.
സംയുക്ത കര്ഷകമോര്ച്ചയും കര്ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.












Leave a Reply