യുവതിയെ ശല്ല്യം ചെയ്തതിന് താക്കീത് ചെയ്ത യുവാവിനെയും സുഹൃത്തിനേയും സംഘം ചേര്‍ന്ന് അക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് 15 പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

കാഞ്ഞങ്ങാട്: യുവതിയെ ശല്ല്യം ചെയ്തതിന് താക്കീത് ചെയ്ത യുവാവിനെയും സുഹൃത്തിനേയും സംഘം ചേര്‍ന്ന് അക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് 15 പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പൂച്ചക്കാട് ഏരത്ത് ഹൗസില്‍ കെ.എം.മുഹമ്മദ്കുഞ്ഞിയുടെ മകന്‍ അഹമ്മദ് മനാസിര്‍(22), സുഹൃത്ത് ബേക്കല്‍ പള്ളിക്കരയിലെ കുഞ്ഞി ഹൗസില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ മുഹമ്മദ് ഷാമിന്‍(21) എന്നിവരാണ് അക്രമത്തിനിരയായത്. സംഭവത്തില്‍ കാഞ്ഞങ്ങാട് ബാവാനഗറിലെ ഹൈദര്‍, തന്‍വീര്‍, ജുനൈദ്, ഷബീര്‍, നാസിം, അസ്ലു, അഫ്‌സല്‍, ആഷിഖ്, അദിനാന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മറ്റ് ആറുപേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെ 1 മണിയോടെ ചിത്താരിയിലെ ഫൂട്പാത്ത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് കാറില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ മനാസിറിനെ ഹൈദറും തന്‍വീറും റോഡിന്റെ മറുഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി അക്രമിക്കുകയായിരുന്നു. . സംഭവം കണ്ട് തടയാന്‍ ചെന്ന ഷാമിലിനെ കൈക്ക് പിടിച്ച് തിരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മനാസിറിന്റെ ബന്ധുവായ യുവതിയെ ഹൈദര്‍ ശല്ല്യപ്പെടുത്തുന്നത് താക്കീത് ചെയ്ത വൈരാഗ്യത്തിലായിരുന്നു അക്രമമെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *