മദ്യലഹരിയില്‍ യാത്രക്കാരോട് ബഹളമുണ്ടാക്കിയസ്വകാര്യ ബസ് കണ്ടക്ടറെ ബസില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.

കാസര്‍കോട്:മദ്യലഹരിയില്‍ യാത്രക്കാരോട് ബഹളമുണ്ടാക്കിയസ്വകാര്യ ബസ് കണ്ടക്ടറെ ബസില്‍ നിന്നും
പൊലീസ് കസ്റ്റഡിയിലെടുത്തു.
മംഗ്‌ളുരു, കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മെഹബൂബ് ബസില്‍ നിന്നുമാണ് കണ്ടക്ടര്‍ കൂത്ത് പറമ്പ് സ്വദേശി പി. വി. ഷൈജു (45) വിനെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ ലഹരിയില്‍ യാത്രക്കാരോട് ബഹളമുണ്ടാക്കിയതിന് കേസ് എടുത്തു.
ഫോണില്‍ കൂടി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുമ്പളയില്‍ ബസ് നിര്‍ത്തിച്ച് കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *