ചെറുവത്തൂര്‍ ചെക്ക് പോസ്റ്റില്‍ ലോറി കത്തി നശിച്ചു.

 

ചെറുവത്തൂര്‍ ചെക്ക് പോസ്റ്റില്‍ ലോറി കത്തി നശിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഇവിടെ ചെക്ക് പോസ്റ്റ് ഉണ്ടായിരുന്ന സമയത്ത് പിടിച്ചിട്ട വാഹനങ്ങളില്‍ ഒരു ലോറിക്കാണ് തീപിടിച്ചത്. ലോറി പൂര്‍ണമായും കത്തി കത്തിനശിച്ചു. തൃക്കരിപ്പൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ചെക്ക് പോസ്റ്റില്‍ പിടിച്ചിട്ട ലോറികള്‍ കാടുമുടി കിടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *