വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 

ഉപ്പള: മഞ്ചേശ്വരം, തലപ്പാടി, മരിയാശ്രമം കോമ്പൗണ്ടിലെ ജോണ്‍ ക്രാസ്റ്റയുടെ മകന്‍ അശോക് ക്രാസ്റ്റ(32)യാണ് വിഷം അകത്തു ചെന്ന നിലയിൽ മരിച്ചത്.

മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജനുവരി 31ന് രാത്രി എട്ടുമണിയോടെയാണ് അശോക് ക്രാസ്റ്റയെ വീട്ടില്‍ അവശനിലയില്‍ കണ്ടത്.

വിഷം അകത്തുചെന്നതാകുമെന്ന സംശയത്തെ തുടര്‍ന്ന് ആശുപ്ത്രിയിലെത്തിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: ഫ്‌ളോറിന്‍ ക്രാസ്റ്റ, സഹോദരങ്ങൾ: സന്തോഷ് ക്രാസ്റ്റ, ബോഡ് വിന്‍ ക്രാസ്റ്റ, ആശ ക്രാസ്റ്റ,ശാന്തി ക്രാസ്റ്റ, രേഷ്മ ക്രാസ്റ്റ.

Leave a Reply

Your email address will not be published. Required fields are marked *