കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന് മാര്‍ഗതടസം ഉണ്ടാക്കിയ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
കാസര്‍കോട് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎല്‍ 15 എ 2596 നമ്പര്‍ കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ചാമുണ്ഡിക്കുന്ന് മുതല്‍ കാഞ്ഞങ്ങാട് വരെ കെഎസ്ടിപി പാതയിലായിരുന്നു കെഎല്‍ 60 എക്‌സ് 8007 നമ്പര്‍ കാറിന്റെ അഭ്യാസപ്രകടനം. ബസിലെ യാത്രക്കാരനായിരുന്ന കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടറായ പനത്തടി മാച്ചിപ്പള്ളി ഹൗസില്‍ എം കെ സജിത്ത്കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്. സൂപ്പര്‍ഫാസ്റ്റ് ബസിനും മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസ്സമുണ്ടാക്കുന്ന രീതിയില്‍ അശ്രദ്ധയിലും അജാഗ്രതയിലും അപകടകരമായ രീതിയിലും കാറോടിച്ചുവെന്നതിനാണ് കേസെടുത്തത്. ഫെബ്രുവരി 1 ന് വൈകീട്ട് 5.40 നായിരുന്നു സംഭവം
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന് മാര്‍ഗതടസം ഉണ്ടാക്കിയ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.












Leave a Reply