ലേണേഴ്സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി
തിരുവനന്തപുരം: ലേണേഴ്സ് ലൈസൻസ് പുതുക്കുന്നതിനുള്ള കണ്ണുപരിശോധന മോട്ടോർവാഹനവകുപ്പ് ഒഴിവാക്കി. ലേണേഴ്സ് ലൈസൻസിന് ആറുമാസമാണ് കാലാവധി.
To advertise here, Contact Us
ഇതിനുള്ളിൽ ലൈസൻസ് നേടാൻ കഴിയാത്തവർക്ക് ലേണേഴ്സ് ലൈസൻസ് പുതുക്കേണ്ടിവരും. വീണ്ടും കണ്ണുപരിശോധന നടത്തി സാക്ഷ്യപത്രം ഹാജരാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ.
ലൈസൻസ് ടെസ്റ്റ് പാസാകുന്ന ദിവസംതന്നെ ഡിജിറ്റൽ ലൈസൻസ് നൽകാനും തീരുമാനമായി. വെഹിക്കിൾ ഇൻസ്പെക്ടറും അസി. വെഹിക്കിൾ ഇൻസ്പെക്ടറും അടങ്ങുന്ന സംഘത്തിന് ദിവസം 40 ഡ്രൈവിങ് ടെസ്റ്റും 50 വാഹനഫിറ്റ്നസ് പരിശോധനയും നടത്താൻ അനുമതിനൽകി. ഇതോടെ ഫിറ്റ്നസിനുള്ള തിരക്ക് കുറയും












Leave a Reply