ബല്ലാ ഈസ്റ്റ് സ്‌കൂളിലെ പാചകപുരക്ക് തീപിടിച്ചു

ബല്ല ഈസ്റ്റ് ഗവ. ഹയര് സെക്കണ്ടറി സ്‌കൂളിലെ പാചകപുരക്ക് തീപിടിച്ചു. ഇന്നലെ ഉച്ചക്കാണ് സംഭവം. അടുപ്പിന്റെ ഗ്യാസ് പൈപ്പിനാണ് തീപിടിച്ചത്. ഒരു സിലണ്ടറില് നിന്ന് രണ്ടു സ്റ്റൗവിലേക്ക് പൈപ്പ് ഘടിപ്പിച്ചതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. കാഞ്ഞങ്ങാട് നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. ഗ്യാസ് സിലിണ്ടറിലേക്ക് പടരും മുമ്പ് തീയണക്കാനായി. കത്തിയ പൈപ്പ് ഫയര് അഗ്‌നിരക്ഷാസേന സിലിണ്ടറില് നിന്ന് വേര്പ്പെടുത്തി സുരക്ഷിതമാക്കി. വിദ്യാര്ത്ഥികളെ ക്ലാസ് മുറിയില് നിന്ന് ഗ്രൗണ്ടിലേക്ക് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *