എംഡിഎംഐയുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്അറസ്റ്റ് ചെയ്തു.

പെരിയ: തണ്ണോട്ടെ കലാം നഗറിലെ ഗ്രൂപ്പ് ടെന്‍ പ്ലാസ ലോഡ്ജില്‍ നിന്നും 75.1 ഗ്രാം എംഡിഎംഐയുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്അറസ്റ്റ് ചെയ്തു. കൊളത്തൂര്‍ മഞ്ഞനടുക്കത്തെ ഷാഫിയുടെ മകന്‍ കെ.അബ്ദുല്‍ ഷരീഫിനെയാണ് (30)എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.സന്തോഷും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ 3 30 മണിയോടെയാണ് അറസ്‌റ് അറസ്റ്റി . മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ വി എസ് സുരേഷ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.രാജേഷ്, ടി.വിഅതുല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി എ.ക്രിസ്റ്റിന്‍ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *