പാണത്തൂർ: പനത്തടി പഞ്ചായത്ത് ഹാളിൽ വച്ച് കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രവും, താലൂക്ക് വ്യവസായ ഓഫീസ് ഹോസ്ദുർഗും സംയുക്തമായി ചേർന്ന് ഏകദിന ശില്പശാല നടത്തി.
കേരളത്തെ ഒരു സംരംഭകത്വ സൗഹൃദ സംസ്ഥാനമായി ഉയർത്തി അടയാളപ്പെടുത്തുന്നതിന് വേണ്ടി ആവിഷ്കരിച്ച പദ്ധതി മൂന്നാം വർഷത്തേക്ക് വിജയകരമായി പൂർത്തിയാകുകയാണ്. പൊതു ബോധവൽക്കരണ ശില്പശാലയുടെ ലക്ഷ്യം സ്ത്രീകളുടെ കൂട്ടായ്മയെ ഉൾപ്പെടുത്തി അവർക്കുവേണ്ട നൂതന കർമ്മ പദ്ധതികൾ ആവിഷ്കരിക്കാൻ ഈ പദ്ധതി പ്രയോജനപ്പെടു ത്തണമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത് കൊണ്ട് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് യോഗത്തിൽ പറഞ്ഞു.
പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരി എം അധ്യക്ഷത വഹിച്ചു.
വ്യവസായ വാണിജ്യ വകുപ്പ് പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ വ്യവസായ വികസന ഓഫീസർ നീലേശ്വരം മുൻസിപ്പാലിറ്റിയിലെ അഭിൻമോഹനും, സേവനങ്ങളെക്കുറിച്ച് മുൻ വ്യവസായ വികസന ഓഫീസർ പി എം എഫ് എം ഇ ഡി ആർ പി. എൻ അശോകും പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജെ ജെയിംസ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്ത്, വാർഡ് മെമ്പർ
മോഹൻദാസ്, പനത്തടി ഗ്രാമപഞ്ചായത്ത് അസി: സെക്രട്ടറി ജോസഫ് ഡാനിയൽ, പനത്തടി ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ചന്ദ്രമതി അമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദലി ഇഷാദ്. ഇ. സ്വാഗതവും പനത്തടി ഗ്രാമപഞ്ചായത്ത് BOSP ശ്രീരാജ് എം ആർ നന്ദിയും
പറഞ്ഞു.
ജില്ലാ വ്യവസായ കേന്ദ്രവും, താലൂക്ക് വ്യവസായ ഓഫീസ് ഹോസ്ദുർഗും സംയുക്തമായി ചേർന്ന് ഏകദിന ശില്പശാല നടത്തി.












Leave a Reply