പാണത്തൂർ ഗവൺമെൻറ് വെൽഫെയർ ഹൈസ്കൂളിലെ വാർഷികാഘോഷവും, സ്മാർട്ട് ക്ലാസ്സിൻ്റേയും ഉദ്ഘാടനംനടത്തി.

പാണത്തൂർ – പാണത്തൂർ ഗവൺമെൻറ് വെൽഫെയർ ഹൈസ്കൂളിലെ വാർഷികാഘോഷവും, നവീകരിച്ച സ്മാർട്ട് ക്ലാസ്സ് മുറിയുടേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ഷിനോദ് പി.ജി അധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ്, കരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ ബാലചന്ദ്രൻ നായർ, എന്നിവർ മുഖ്യാതിഥികളായി. ചടങ്ങിൽ പഠനത്തിൽ മുന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് എൻഡോമെന്റ് വിതരണവും നടത്തി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭവ്യ രാജ് ബി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റീന തോമസ്, എം ഷിബു, പ്രധാനധ്യാപിക അംബിക കെ, എസ്.എം.സി ചെയർമാൻ എം.കെ സുരേഷ്, മദർ പി.ടി.എ പ്രസിഡണ്ട് പുഷ്പ കെ, സ്റ്റാഫ് സെക്രട്ടറി സുമതി പി.കെ, സീനിയർ അസിസ്റ്റൻ്റ് റോബിൻ മാസ്റ്റർ, വാർഷികം കൺവീനർ എം സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *