ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സാലിക്ക് ആര്‍ഡിഒ പുറപ്പെടുവിച്ച ഒരു വര്‍ഷത്തെ നല്ല നടപ്പു ശിക്ഷ ഹൈക്കോടതി റദ്ദാക്കി.

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്വതന്ത്രനായി മത്സരിച്ച സജീവ പൊതുപ്രവര്‍ത്തകനായ കെ.എസ് സാലി കീഴൂരിനെ നല്ല നടപ്പിന് ശിക്ഷിക്കാന്‍ ആര്‍ഡിഒക്ക് റിപ്പോര്‍ട്ട് നല്‍കിയ മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ എന്‍.പി രാഘവനെതിരെ ജില്ലാ പോലീസ് ചീഫിനും മനുഷ്യാവകാശ കമ്മീഷനും പരാതി.

ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സാലിക്ക് ആര്‍ഡിഒ പുറപ്പെടുവിച്ച ഒരു വര്‍ഷത്തെ നല്ല നടപ്പു ശിക്ഷ ഹൈക്കോടതി റദ്ദാക്കി. വിശ്വസ്തനായ പൊതുപ്രവര്‍ത്തകനെന്ന് ജില്ലാ പോലീസ് മേധാവി സാക്ഷ്യപ്പെടുത്തിയ കെ.എസ് സാലി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ്ഫലം അറിഞ്ഞയുടന്‍ ഒരാള്‍ മദ്യപിച്ച് സാലിയുടെവീട്ടു പടിക്കലെത്തി സാലിയെയും സാലിയേയും കുടുംബത്തെയും അസഭ്യം പറഞ്ഞു. ഇതിനെത്തുടര്‍ന്ന് സാലിയുടെ കുടുംബാംഗങ്ങള്‍ മേല്‍പ്പറമ്പ് പോലീസില്‍ പരാതിപ്പെട്ടെങ്കിലും പോലീസ് ഗൗനിച്ചില്ലത്രെ. ഇതിനെതിരെ വനിതാ കമ്മിഷനും ഡിവൈ.എസ്പിക്കും പരാതി കൊടുത്തു. ഒടുവില്‍ 20ന് പോലീസ് കേസെടുത്തു. അതിനുശേഷം കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടെങ്കിലും സാലി അതിന് തയ്യാറായില്ല. ഇതിനുശേഷം സിഐ എതിര്‍കക്ഷിയെ സ്റ്റേഷനില്‍ വിളിപ്പിച്ച് സാലിക്കെതിരെ പരാതി കൊടുക്കാന്‍ ആവശ്യപ്പെട്ടുവത്രെ. ഇതിന്‍റെ അടിസ്ഥാനത്തില്‍ 13ന് നടന്ന സംഭവത്തില്‍ 20 ന് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കുകയും 10 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ് സാലിയെ നല്ല നടപ്പിന് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്‍സ്പെക്ടര്‍ ആര്‍ഡിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തനിക്കെതിരെ മനപൂര്‍വ്വം റിപ്പോര്‍ട്ട് നല്‍കിയതാണെന്ന് സാലി പറയുന്നു. തന്നെ ബോധപൂർവ്വം കുറ്റമാളി ആക്കിയ മേൽപ്പറമ്പ് ഇൻസ്പെക്ടർക്ക് ശക്തമായ നടപടി വേണമെന്നാണ് സാലി ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും നൽകിയ പരാതിയിൽ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *