പ്രവാസിയുടെ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ മീന്‍ വില്‍പ്പനക്കാരനെ ബദിയടുക്ക പോലീസ് അറസ്റ്റുചെയ്ത് റിമാന്റിലടച്ചു.

കാസര്‍കോട്: പ്രവാസിയുടെ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ മീന്‍ വില്‍പ്പനക്കാരനെ ബദിയടുക്ക പോലീസ് അറസ്റ്റുചെയ്ത് റിമാന്റിലടച്ചു.
നീര്‍ച്ചാല്‍, ബീജന്തടുക്കയിലെ അബ്ദുല്‍ ഖാദറിനെയാണ് (45) പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കാസർകോട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍റ് ചെയ്തു. ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 38 കാരിയാണ് പരാതിക്കാരി. 2025 ആഗസ്ത് ഒന്നു മുതല്‍തന്നെ വിവാഹ വാഗ്ദാനം നല്‍കിപല തവണ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. പിന്നിട് ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡനം തുടര്‍ന്നുവെന്നാണ് യുവതിയുടെ പരാതി. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവതി ബദിയഡുക്ക പോലീസില്‍ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *