അപേക്ഷിച്ച കട്ടിൽ പഞ്ചായത്തിൽ നിന്ന് ലഭിച്ചില്ല. ക്യാൻസർ രോഗിക്ക് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കട്ടിൽ എത്തിച്ച് നൽകി.

പാണത്തൂർ – കട്ടിലിനായി നിരന്തരം പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ലഭിക്കാതായപ്പോൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മെമ്പറോട് വിഷമം പറഞ്ഞ ക്യാൻസർ രോഗിക്ക് വീട്ടിൽ കട്ടിൽ എത്തിച്ച് നൽകി വാർഡ് മെമ്പർ. പനത്തടി പഞ്ചായത്തിലെ 8-ാം വാർഡിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട ഒരു ക്യാൻസർ രോഗിക്കാണ് വാർഡ് മെമ്പർ എം ഷിബുവിൻ്റെ നേതൃത്വത്തിൽ കട്ടിൽ എത്തിച്ചു നൽകിയത്. കട്ടിലിനായി പഞ്ചായത്തിൽ നിരന്തരം അപേക്ഷ സമർപ്പിക്കുമെങ്കിലും ഇത് വരെയായി കട്ടിൽ ലഭിച്ചില്ല എന്ന് കുടുംബം പറയുന്നു. എം.കെ സുരേഷ്, പി ഗണേശൻ നായക്ക്, പി രാഘവൻ, രാജേഷ് എം, സുരേഷ് പി.ജി, സത്യരാജ്, സുകു പാറക്കടവ് എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *