കാസർകോട്: വയനാട്ടിലെ വിനോദയാത്ര കഴിഞ്ഞ് മംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബിഎംഡബ്ല്യു കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.
മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ദേശീയപാതയില്‍ പൊയ്നാച്ചിയില്‍ വെച്ചുണ്ടായ ദാരുണമായ അപകടത്തില്‍ കാർ പൂർണ്ണമായും തകരുകയും, ഉള്ളില്‍ കുടുങ്ങിയവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചതായി പോലീസ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന മഞ്ചേശ്വരം സ്വദേശികളായ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും പരിക്കേറ്റവർ ചികിത്സയില്‍ തുടരുകയുമാണ്.












Leave a Reply