പനത്തടി കാപ്പിത്തോട്ടത്തെ ഐത്തു നായക്ക് ഇനി പരവനടുക്കം ഓൾഡ് ഏജ് ഹോമിലെ അന്തേവാസി .

 

ബളാംതോട് – വാർദ്ധക്യത്തിൽ സംരക്ഷിക്കാൻ ആളില്ലാതെ ദുരിത ജീവിതം നയിച്ച പനത്തടി കാപ്പിത്തോട്ടത്തിലെ ഐത്തു നായക്കിനെ പരവനടുക്കത്തെ ഓൾഡ് ഏജ് ഹോമിൽ പ്രവേശിപ്പിച്ചു. മൂന്നു മാസക്കാലമായി നടക്കാൻ സാധിക്കാതെ ഒറ്റപ്പെട്ട് വീട്ടിൽ കഴിയുകയായിരുന്ന ഐത്തുനായക്കിൻ്റെ ദുരിത ജീവിതം പനത്തടിയിലെ പാലിയേറ്റീവ് നഴ്സ് അനിതയാണ് പഞ്ചായത്ത് അധികൃതരുടേയും, മെഡിക്കൽ ഓഫീസറുടേയും ശ്രദ്ധയിൽ പെടുത്തിയത്. പഞ്ചായത്ത് പ്രസിഡൻ്റ് പി രഘുനാഥ് സെക്രട്ടറി ഇ ഇർഷാദ് എന്നിവർ സാമൂഹ്യക്ഷേമ വകുപ്പിൽ ബന്ധപ്പെട്ടാണ് ഐത്തു നായക്കിനെ ഓൾഡ് ഏജ് ഹോമിൽ പ്രവേശിപ്പിക്കാനുള്ള നടപടിയായത്.

Leave a Reply

Your email address will not be published. Required fields are marked *