ചെറുപനത്തടി – പനത്തടി പഞ്ചായത്തിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പി രഘുനാഥ്,
വൈസ് പ്രസിഡന്റ് പത്മകുമാരി, വാർഡ് മെമ്പർമാരായ കെ.ബി രതീഷ്, രാധിക കെ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി സുരേഷ് എന്നിവർക്ക് ചെറു പനത്തടി വിജയ കലാസമിതി സ്വീകരണം നൽകി. സിനി ആർട്ടിസ്റ്റും വിജയകലാസമിതി പ്രസിഡൻ്റുമായ കൂക്കൾ രാഘവൻ അധ്യക്ഷത വഹിച്ചു. വിജയ ഗ്രന്ഥശാലാ സെക്രട്ടറി ശ്രീകുമാർ മാസ്റ്റർ സ്വാഗതവും, വിജയകലാ സമിതി സെക്രട്ടറി രാജു മാന്ത്രക്കളം നന്ദിയും പറഞ്ഞു. കേരള ലൈബ്രറി കൗൺസിൽ കള്ളാർ – പനത്തടി സമിതി കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട വിജയ ഗ്രന്ഥശാല കമ്മിറ്റി പ്രസിഡണ്ട് കെ ഗംഗാധരൻ മാസ്റ്ററെ ചടങ്ങിൽ വച്ച് ആദരിച്ചു.
ചെറുപനത്തടി വിജയ കലാസമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി .












Leave a Reply