പനത്തടി: ഡി വൈ എഫ് ഐ പനത്തടി ബ്ലോക്ക് സമ്മേളനം കോടോത്ത് സ പുഷ്പൻ നഗറിൽ നടന്നു. ജില്ലാ സെക്രട്ടറി സ രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വിഷ്ണു ബി പി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഷാലു മാത്യു, ജോയിന്റ് സെക്രട്ടറി എ വി ശിവപ്രസാദ് എന്നിവർ പങ്കെടുത്തു. ചർച്ചയ്ക്കും മറുപടിക്കും ശേഷം സച്ചിൻ ഗോപുവിനെ സെക്രട്ടറിയായും വിഷ്ണു ബി പി യെ പ്രസിഡന്റ് ആയും കെ ജെ ഷൈജിൻ ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു. സംഘടകസമിതി ചെയർമാൻ പി ഗോവിന്ദൻ സ്വാഗതവും സച്ചിൻ ഗോപു അധ്യക്ഷതയും വഹിച്ചു.












Leave a Reply