പനത്തടി പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകരുടെ ശിങ്കാരിമേളം ട്രെയിനിങ് പൂർത്തിയായി .

പാണത്തൂർ : പനത്തടി പഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ പതിനാലാം വാർഡിലും എട്ടാം വാർഡിലുമായി 17 പേരുടെ ശിങ്കാരിമേളം ട്രെയിനിങ് പൂർത്തീകരിച്ചു. പനത്തടി പഞ്ചായത്ത് ഹാളിൽ വെച്ച് അരങ്ങേറ്റത്തോട് കൂടി സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മെസർ സെക്രട്ടറി സ്വാഗതം പറഞ്ഞു. ചന്ദ്രമതിയമ്മ സിഡിഎസ് ചെയർപേഴ്സൺ അധ്യക്ഷത വഹിച്ച ചടങ്ങ് പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മകുമാരി ഉദ്ഘാടനം ചെയ്തു. ഹരിദാസ് എ ഡി എം സി മുഖ്യാതിഥിയായി. ജനപ്രതിനിധികൾ പഞ്ചായത്ത് സെക്രട്ടറി, ജോബ് കഫേ ഡയറക്ടർ രാജേഷ്, എസ് ടി അനിമേറ്റർ മനീഷ്, കോർഡിനേറ്റർ ഷൈനി, വാർഡ് മെമ്പർമാരായ വേണുഗോപാൽ, ബാലകൃഷ്ണൻ, റീന തോമസ്, അനില, ഷിബു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. എസ് ടി അനീമേറ്റർ ലക്ഷ്മി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *