അമ്പലത്തറയിൽ കുഴൽപ്പണവുമായി യുവാവ് അറസ്റ്റിൽ

അമ്പലത്തറയിൽ11.50 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ അറസ്റ്റിൽ.കല്ലന്തോളിലെ അബ്ബാസിനെയാണ് അമ്പലത്തറ പോലീസും ബേക്കൽ ഡിവൈഎസ്പിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് രാവിലെ പാറപ്പള്ളിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് അബ്ബാസ് പിടിയിലായത്. കെട്ടുകളാക്കി സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് പണം സൂക്ഷിച്ചിരുന്നത് കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *