കാസർകോട്∙ വിവിധ കുറ്റകൃത്യങ്ങളിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്തത് 15,498 കേസുകൾ. ഇതിലേറെയും ബേക്കൽ, ഹൊസ്ദുർഗ്, കാസർകോട് പൊലീസ് സ്റ്റേഷനുകളിലാണ്. 2024നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും 2023നെ അപേക്ഷിച്ച് കുറവാണ്.
3 തീരദേശ പൊലീസ് സ്റ്റേഷൻ ഒഴികെ ജില്ലയിൽ 19 സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമാണ് 15,498. 2025 ജനുവരി മുതൽ ഡിസംബർ 31വരെയുള്ള കാലയളവിൽ 1352 കേസുകളാണ് ബേക്കൽ സ്റ്റേഷനിലുള്ളത്. ഹൊസ്ദുർഗ്– 1327, കാസർകോട്ട്– 1307, വിദ്യാനഗർ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ– 30 (20 എണ്ണവും സാമ്പത്തിക കുറ്റകൃത്യങ്ങളാണ്) കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ– 113 കേസുകൾ. റജിസ്റ്റർ ചെയ്ത കേസുകളിൽ ഏറെയും ലഹരിക്കടത്തും ഉപയോഗവും ഉൾപ്പെടുന്നതാണ്. ഇതിനു പുറമേ കുട്ടികൾക്കു നേരെയുള്ള അതിക്രമം അടക്കമുള്ള പരാതികളിലുള്ള കേസുകളുണ്ട്.
∙വിവിധ സ്റ്റേഷനുകളിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.ആദൂർ –790, അമ്പലത്തറ 734, ബദിയടുക്ക–863, ബേഡകം 869, ചന്തേര–1019, ചീമേനി–847, ചിറ്റാരിക്കാൽ–687, കുമ്പള–1007, മഞ്ചേശ്വരം –1000, മേൽപറമ്പ്–978, നീലേശ്വരം–974, രാജപുരം–835, വെള്ളരിക്കുണ്ട്–870, വിദ്യാനഗർ–895.












Leave a Reply