മൊഗ്രാൽ:
കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ
958 പോയിൻ്റ് നേടി ഹൊസ്‌ദുർഗ് ഉപജില്ല ചാമ്പ്യൻമാരായി.ആദ്യ രണ്ടുദിനം വ്യക്തമായ ലീഡോടെ കാസർകോട് മുന്നിട്ടുനിന്നപ്പോൾ അവസാന ദിവസം ഗ്രൂപ്പിനങ്ങളിലെ മികവിൽ ഹൊസ്‌ദുർഗ് മുന്നേറുകയായിരുന്നു. രണ്ടാമതെത്തിയ കാസർകോടിന് 950 പോയിന്റാണുള്ളത്. ചെറുവത്തൂർ (862), കുമ്പള (818), ബേക്കൽ (813),ചിറ്റാരിക്കാൽ (717),മഞ്ചേശ്വരം (623) എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ് നില .
സ്‌കൂൾ വിഭാഗത്തിൽ വർഷങ്ങളായുള്ള കുത്തക നിലനിർത്തി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി മുന്നിലെത്തി. 236 പോയിൻ്റാണ് ദുർഗ നേടിയത്. ചട്ടഞ്ചാൽ സിഎച്ച്എസ്എസ് (194) രണ്ടും ചായ്യോത്ത് ജിഎച്ച്എസ്എസ് മൂന്നും സ്ഥാനത്തെത്തി.
യുപി വിഭാഗത്തിൽ 183 പോയിന്റുള്ള കുമ്പള ഉപജില്ലയാണ് മുന്നിൽ. 181 പോയിൻ്റുമായി കാസർകോട് ഉപജില്ല രണ്ടാംസ്ഥാനത്തെത്തി.ഹൈസ്കൂൾ വിഭാഗത്തിൽ 392 പോയിന്റുള്ള കാസർകോട് ഉപജില്ലയാണ് മുന്നിലെത്തിയത്.ഒരു പോയിൻ്റ് വ്യത്യാസത്തിൽ ഹൊസ്‌ദുർഗ് (391) രണ്ടാമതായി. ഹയർസെക്കൻഡറി വിഭാഗത്തിൽ ഹൊസ്‌ദുർഗ് (410) ഒന്നാമതെത്തി. കാസർകോടാണ് (382) രണ്ടാംസ്ഥാനത്ത്.
അറബിക് കലോത്സവത്തിൽ 160 പോയിൻ്റുമായി ചെറുവത്തൂർ ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി.158 പോയിന്റുള്ള കുമ്പള ഉപജില്ലയാണ് രണ്ടാമത്.സംസ്കൃതം കലോത്സവത്തിൽ 179 പോയിൻ്റുമായി ഹൊസ്‌ദുർഗ് ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി.172 പോയിന്റുള്ള ചെറുവത്തൂർ ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്.ഈ
സമാപന സമ്മേളനം
എകെഎം അഷറഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ അധ്യക്ഷയായി. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ, ജില്ലാപഞ്ചായത്ത് അംഗം അസീസ് കളത്തൂർ,സെഡ് എ മൊഗ്രാൽ എന്നിവർ സംസാരിച്ചു.വിരമിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മധുസൂദനന് വിദ്യാഭ്യാസ വകുപ്പും പിടിഎയും മൊഗ്രാൽ പൗരാവലിയും ചേർന്ന് യാത്രയയപ്പ് നൽകി.












Leave a Reply