കാസർഗോഡ്: കാസർഗോഡ് നെല്ലിക്കുന്നിയില്‍ ഗൃഹനാഥനെ തടഞ്ഞുനിർത്തി എടിഎം കാർഡും പേഴ്‌സും പിടിച്ചുവാങ്ങി പണം കവർന്ന സംഭവത്തില്‍ മൂന്ന് പേരെ കാസർഗോഡ് ടൗണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ആലമ്ബാടി സ്വദേശി കമറുദ്ധീനില്‍ നിന്നാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.
നെല്ലിക്കുന്നിയില്‍ വെച്ച് നാലംഗ സംഘം കമറുദ്ധീനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പേഴ്‌സും എടിഎം കാർഡും പാസ്‌വേഡും കൈക്കലാക്കിയെന്നാണ് പരാതി. തുടർന്ന് എടിഎമ്മില്‍ നിന്ന് 99,000 രൂപയും പേഴ്‌സിലുണ്ടായിരുന്ന 2,000 രൂപയും സംഘം കവർന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കമറുദ്ധീൻ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ കാസർഗോഡ് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തുവരുന്നതായും, മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു












Leave a Reply