ജില്ലാ സ്കൂ‌ൾ കലോത്സവം;കാസർകോട് ഉപജില്ല മുന്നിൽ

മൊഗ്രാൽ:ജില്ലാ സ്കൂ‌ൾ കലോത്സവത്തിൽ 758 പോയിന്റുമായി കാസർകോട് ഉപജില്ല മുന്നിൽ.727 പോയിൻ്റു മായി ഹൊസ്‌ദുർഗും 682 പോയിന്റുമായി ചെറുവത്തൂരും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. കുമ്പള (653), ബേക്കൽ (644), ചിറ്റാരിക്കാൽ (542),മഞ്ചേശ്വരം (497) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ്.സ്കൂളുകളിൽ 171 പോയിന്റ് നേടിയ കാഞ്ഞങ്ങാട് ദുർഗയാണ് മുന്നിൽ.ചട്ടഞ്ചാൽ സിഎച്ച്എസ്എസ് (143) രണ്ടും പാക്കം ജിഎച്ച്എസ്എസ് 125 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.യുപി വിഭാഗത്തിൽ 158 പോയിൻ്റുള്ള കുമ്പള ഉപജില്ലയാണ് മുന്നിൽ. 156 പോയിന്റുമായി കാസർകോട് ഉപജില്ല തൊട്ടടുത്തുണ്ട്. ഹൈസ്കൂൾ വിഭാഗ ത്തിൽ 294 പോയിന്റുള്ള കാസർകോട് ഉപജില്ലയാണ് മുന്നിലുള്ളത്. ചെറുവത്തൂർ (282), ഹൊസ്‌ദുർഗ് (280). ഹയർസെക്കൻഡറി വിഭാഗത്തിൽ ഹൊസ്‌ദുർഗ് (310), കാസർകോട് (303) എന്നിവരും മുന്നിട്ടുനിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *