ബേക്കൽ ബീച്ച് ഫെസ്റ്റ്; ജനത്തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും: ജില്ലാകളക്ടർ കെ. ഇമ്പശേഖർ

ബേക്കൽ ഫെസ്റ്റിൽ ജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ദുരന്തം ഒഴിവാക്കുന്നതിനുള്ള നടപടികൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് നൽകി. ഡിസംബർ 30, 31 തീയതികളിൽ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് ജില്ലാ പോലീസ് മേധാവി ബേക്കൽ ബീച്ച് പാർക്കിൽ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിക്കും. ബീച്ച് ഫെസ്റ്റ് നടക്കുന്ന പാർക്കിലും പരിസരങ്ങളിലും ദുരന്തം ഒഴിവാക്കുന്നതിന് മുൻകരുതൽ സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കാസറഗോഡ് ജില്ലാകളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *