കാസര്‍കോട്: റാപ്പര്‍ വേടന്റെ പരിപാടിയിലേക്ക് പങ്കെടുക്കാന്‍ വേണ്ടി പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ച് ട്രെയിന്‍ തട്ടിയ യുവാവ് മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദ(19)ാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് ശിവാനന്ദ മരിച്ചത്. ട്രെയിന്‍ ഇടിച്ച മറ്റൊരു യുവാവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെയാണ് അപകടം.
പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വരാന്‍ വേണ്ടി പാളം മുറിച്ച് മതില്‍ച്ചാടി കടക്കാന്‍ ശ്രമിക്കവേയാണ് ദാരുണ സംഭവമുണ്ടായത്. അതേസമയം പരിപാടിയില്‍ തിക്കിലും തിരക്കിലുംപെട്ട് കുട്ടികള്‍ അടക്കം 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രി വിട്ടു. ടിക്കറ്റുള്ള പരിപാടിയായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടിക്കെത്തുകയായിരുന്നു.












Leave a Reply