കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 14ാമത് നീലേശ്വരം മേഖലാ സമ്മേളനം 2026 ജനുവരി 17ന് നീലേശ്വരം ഗ്രാന്റ്വ്യൂ റെസിഡന്‍സിയില്‍ നടക്കും. മുന്നോടിയായി സംഘാടകസമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി നിര്‍വ്വഹിച്ചു.
തുടര്‍ന്ന് എന്‍എംസിഎന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നീലേശ്വരം മേഖല പ്രസിഡണ്ട് ശ്രീധരന്‍ വെള്ളച്ചാല്‍ അധ്യക്ഷനായി. കെസിസിഎല്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍, സിഒഎ ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍, ജില്ലാ ട്രഷറര്‍ പി. വിനോദ്, സിസിഎന്‍ ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍, എന്‍എംസിഎന്‍ ചെയര്‍മാന്‍ രാജീവന്‍ കരിങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പി പി മുഹമ്മദ് റാഫിയെ ചടങ്ങില്‍ കേബിള്‍ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
സിഒഎ നീലേശ്വരം മേഖലാ സെക്രട്ടറി ബൈജുരാജ് സി പി സ്വാഗതവും മേഖലാ ട്രഷറര്‍ സി വി സുകേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം സംഘാടകസമിതി ഓഫീസ് തുറന്നു











Leave a Reply