അക്ഷയ മിത്ര ഫൗണ്ടേഷൻ കാസർഗോഡിൻ്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യ സഹായോപകരണ വിതരണം പാണത്തൂരിൽ വച്ച് നടത്തി.

അക്ഷയ മിത്ര ഫൗണ്ടേഷൻ കാസർഗോഡിൻ്റെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെൻ്റിൻ്റെ രാഷ്ട്രീയ വയോ ശ്രീ യോജന പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് സൗജന്യ സഹായോപകരണ വിതരണം പാണത്തൂരിൽ വച്ച് നടത്തി.
പാണത്തൂർ – കേന്ദ്ര ഗവൺമെൻ്റിൻ്റെ രാഷ്ട്രീയ വയോ ശ്രീ യോജന പദ്ധതിയിൽ മുതിർന്ന പൗരൻമാർക്കുള്ള സൗജന്യ സഹായോ പകരണ വിതരണം നടത്തി. കാസറഗോഡ് അക്ഷയ മിത്ര ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പാണത്തൂർ വ്യാപാര ഭവനിൽ ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് എം.എൽ അശ്വനി ഉദ്ഘാടനം ചെയ്തു. പി രാമചന്ദ്ര സറളായ അധ്യക്ഷത വഹിച്ചു. വീൽചെയർ വാക്കർ, കഴുത്തിനും നടുവിനും, കാൽമുട്ടിനുമുള്ള ബെൽറ്റ്, ഹിയറിങ്ങ് എയ്ഡ്, കുത്തി നടക്കുന്ന ഇരുമ്പ് വടി തുടങ്ങിയവയാണ് വിതരണം ചെയ്തത്. ചടങ്ങിൽ വച്ച് 200 ഓളം പുതിയ അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു.
പി.ആർ സുനിൽ, പഞ്ചായത്ത് മെമ്പർമാരായ കെ.കെ വേണുഗോപാൽ, എം ഷിബു, ഭവ്യ പി.എസ്, ആർ സൂര്യനാരായണ ഭട്ട്, പി.എൻ സുനിൽകുമാർ, ജി രാമചന്ദ്രൻ, ജയറാം മാസ്റ്റർ, എം.കെ സുരേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *