മഞ്ചേശ്വരം :മഞ്ചേശ്വരം ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സേവനമേഖലയിൽ ദീർഘകാലം സമർപ്പിതമായി പ്രവർത്തിച്ച കാസർഗോഡ് ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ ഓഫീസർമാരെ ആദരിക്കുന്ന ഹൃദയസ്പർശിയായ ചടങ്ങ് സംഘടിപ്പിച്ചു. ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഡി.ഡി.ഇ മധുസൂദനൻ ടി.വി.യെ മഞ്ചേശ്വരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോർജ് ക്രിസ്റ്റ ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ശ്രീമതി പി. സുമാദേവി, എച്ച്.എം ഫോറം സെക്രട്ടറി പി. ശ്യാംഭട്ട്, മഞ്ചേശ്വരം ബി.ആർ.സി യിലെ ഭിന്നശേഷി പ്രവർത്തനരംഗത്ത് ഈ വർഷത്തെ മികച്ച സംഘാടകയായി ശ്രദ്ധേയയായ റിസോഴ്സ് അധ്യാപിക എൻ. ബിന്ദ്യ എന്നിവർക്കും ചടങ്ങിൽ ആദരാർപ്പണം നടന്നു.
കാസർഗോഡ് ജില്ലാ പ്രോജക്ട് കോഡിനേറ്റർ വി. എസ്. ബിജുരാജ്, ജില്ലാ പ്രോഗ്രാം ഓഫീസർ അഗസ്റ്റ്യൻ ബർണാഡ്, കാസർഗോഡ് ജില്ലാ വിദ്യകിരണം കോഡിനേറ്റർ ടി. പ്രകാശൻ, പ്രഥമാധ്യാപകരായ കെ. ചിത്രാവതി, പി. വിജയകുമാർ, നാരായണ ദേലമ്പാടി, കെ. ഇസ്മയിൽ, അധ്യാപകൻ കെ. രവീന്ദ്രൻ എന്നിവരും എസ്.എസ്.കെ ജില്ലാ ഓഫീസിലെയും മഞ്ചേശ്വരം ബി.ആർ.സി യിലെയും സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ ആശംസാപ്രസംഗങ്ങൾ നടത്തി.
സേവനനിരതമായ വിദ്യാഭ്യാസ ജീവിതത്തിന് നന്ദി രേഖപ്പെടുത്തി, അനുഭവങ്ങളുടെ വെളിച്ചം പുതുതലമുറയ്ക്ക് വഴികാട്ടിയാകട്ടെയെന്ന സന്ദേശത്തോടെ ചടങ്ങ് സമാപിച്ചു.
വിദ്യാഭ്യാസ വകുപ്പിലെ സേവന ദീപ്തികൾക്ക് ആദരാർപ്പണം










Leave a Reply