മന്ദസ്മിതം -25 എന്ന പേരിൽ രാജപുരം പൈനിക്കരയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

മന്ദസ്മിതം -25 എന്ന പേരിൽ രാജപുരം പൈനിക്കരയിൽ ഡിസംബർ 28 ഞായറാഴ് രാവിലെ കുടുംബ സംഗമം സംഘടിപ്പിച്ചു. ഗോപി. കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കാഞ്ഞങ്ങാട് എം.എൽ.എ. ഇ. ചന്ദ്രശേഖരൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രാഹം ചടങ്ങിൽ മുഖ്യാതിഥിയായി. എലിക്കോട്ടുകയഊരിലേകുടുംബങ്ങളും ബന്ധുക്കുടെയും നൂറ് കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുത്തു. സംഗമത്തിന് ഒക്ലാവ് കൃഷ്ണൻ (ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ), രജിത .കെ (ബഹു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ്), റോയി പി. എൽ (ബഹു. കള്ളാർ പഞ്ചായത്ത് മെമ്പർ ),സലീം ട്രൈബൽ ഓഫീസർ തുടങ്ങിയവർ സംഗമത്തിന് ആശംസകൾ അറിപ്പിച്ച് സംസാരിച്ചു. ബാലചന്ദ്രൻ കൊട്ടോടി മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. തുടർന്ന് മംഗലംകളിയും കലാപരിപാടികളും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *